അഞ്ചാലുംമൂട്: ഹൃദയശസ്ത്രക്രിയയ്ക്ക് സഹായം തേടിയ ചിറ്റയം സ്വദേശിയായ വിദ്യാർത്ഥി അർണവിനായി അഞ്ചാലുംമൂട് ഐ ചാരിറ്റബിൾ സൊസൈറ്റി സമാഹരിച്ച 192000 രൂപ കൈമാറി. അഞ്ചാലുംമൂട് എസ്.എച്ച്.ഒ ജി.അജയകുമാർ തുക വിതരണം ചെയ്തു. പനയം ഗ്രാമപഞ്ചായത്ത് അംഗം വി.ഷൈനി അദ്ധ്യക്ഷയായി. സൊസൈറ്റി അംഗങ്ങളായ സന്തോഷ് കുമാർ, ഷിബു കുര്യാക്കോസ്, നിസാർ കരുവ, ഷംനാർ, സുൽഫിക്കർ, രാജശ്രീ, ലെറ്റിഷ പ്രസാദ്, ഷൈജു ഗോപകുമാർ തുടങ്ങിയവർ പങ്കെടുത്തു. പ്രവാസികളുടെയും നാട്ടുകാരുടെയും സഹകരണത്തോടെയാണ് തുക സമാഹരിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |