കരുനാഗപ്പള്ളി: തൊടിയൂർ വേങ്ങറ മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ ഹിദായത്തുൽ ഇസ്ലാം മദ്രസ പ്രവേശനോത്സവവും ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസും താലൂക്ക് ജമാഅത്ത് യൂണിയൻ സെക്രട്ടറി ഖലീലുദ്ദീൻ പൂയപ്പള്ളി ഉദ്ഘാടനം ചെയ്തു. ബോധവത്കരണ ക്ലാസിന് കരുനാഗപ്പള്ളി എക്സൈസ് പ്രിവന്റീവ് ഓഫീസർ ഷിഹാസ് നേതൃത്വം നൽകി. ജമാഅത്ത് പ്രസിഡന്റ് നൗഷാദ് അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി ഷംനാദ്, ജമാഅത്ത് ചീഫ് ഇമാം ഫാറൂഖ് ഖാസിഫി, മൻസൂർ, അഷറഫ് മൗലവി, റാഷിദ് മൗലവി, താജുദ്ദീൻ ബാഖവി, നൗഷാദ് മൗലവി, പി.ടി.എ സെക്രട്ടറി റാഷിദ്, പ്രസിഡന്റ് അബ്ദുൽസലാം, ശരീഫ് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |