കൊല്ലം: മനയിൽകുളങ്ങര സർക്കാർ വനിത ഐ.ടി.ഐയിൽ ഡ്രസ്മേക്കിംഗ് ട്രേഡിൽ ഇൻസ്ട്രക്ടർ തസ്തികയിൽ താത്കാലിക നിയമനം. ഇ.ഡബ്ല്യു.എസ് വിഭാഗക്കാർക്കാണ് അവസരം. യോഗ്യത: ഫാഷൻ ആൻഡ് അപ്പാരൽ ടെക്നോളജിയിൽ യു.ജി.സി അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ബി.വോക് ബിരുദവും ബന്ധപ്പെട്ട മേഖലയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ഡ്രസ്സ് മേക്കിംഗ് /ഗാർമെന്റ് ഫാബ്രിക്കേറ്റിംഗ് ടെക്നോളജി/ കോസ്റ്റ്യും ഡിസൈനിംഗിലുള്ള ഡിപ്ലോമയും (കുറഞ്ഞത് 2 വർഷം) ബന്ധപ്പെട്ട മേഖലയിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ഡ്രസ് മേക്കിംഗ് ട്രേഡിലുള്ള എൻ.ടി.സി /എൻ.എ.സിയും ബന്ധപ്പെട്ട മേഖലയിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും. യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ സഹിതം 14ന് രാവിലെ 11ന് ഹാജരാകണം. ഫോൺ: 04742793714.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |