കൊല്ലം: കുളത്തൂപ്പുഴയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം. ബീമാ മൻസിലിൽ ബഷീറാണ് (68) മരിച്ചത്. ഇന്ന് രാവിലെ കുളത്തൂപ്പുഴ ടൗണിലേക്ക് പോകുന്നതിനിടെയാണ് കാട്ടുപോത്ത് ബഷീറിനെ ആക്രമിച്ചത്. സ്ഥലത്ത് വലിയ പ്രതിഷേധം നടക്കുന്നുണ്ട്. നിരന്തരം കാട്ടുപോത്തിന്റെ ശല്യം പ്രദേശത്ത് രൂക്ഷമാണെന്ന് മുൻപും നാട്ടുകാർ പറഞ്ഞിട്ടുണ്ട്. ഇതിന് കൃത്യമായ നടപടി വനംവകുപ്പ് സ്വീകരിച്ചില്ലെന്നാണ് നാട്ടുകാർ പറയുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്.
A 68-year-old man was killed in a wild gaur (Indian bison) attack in Kulathupuzha, Kollam district, on Wednesday morning. The victim, Basheer of Beema Manzil, was on his way to Kulathupuzha town when the animal attacked him.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |