കൊല്ലം: അഷ്ടമുടി ശ്രീ വീരഭദ്രസ്വാമി ക്ഷേത്രത്തിലെ കർക്കടക വാവ് ബലിതർപ്പണ ചടങ്ങ് 12ന് പുലർച്ചെ 4 മുതൽ വൈകിട്ട് 5വരെ നടക്കും. അറബിക്കടലും കല്ലടയാറും അഷ്ടമുടിക്കായലും ഒത്തുചേരുന്ന ത്രിവേണി സംഗമത്തിന്റെ തീരത്താണ് ചടങ്ങുകൾ. വന്മള പി.വി.വിശ്വനാഥൻ ശാന്തി, വി. ഷിബു ശാന്തി എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും. മേൽശാന്തി വിനീഷ് ശർമ്മയുടെ നേതൃത്വത്തിൽ തിലഹോമം ഉൾപ്പെടെയുള്ള പൂജകളും നടക്കും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. വാവുബലി ദിവസം രാവിലെ 5 മുതൽ കൊല്ലം, കുണ്ടറ, കൊട്ടാരക്കര, അഞ്ചാലുംമൂട് എന്നിവിടങ്ങളിൽ നിന്ന് ക്ഷേത്രത്തിലേക്ക് കെ.എസ്.ആർ.ടി.സി സർവീസും ഉണ്ടായിരിക്കുമെന്ന് ദേവസ്വം ഭാരവാഹികളായ അഡ്വ.പി.എ.പ്രജി, ഡോ. കെ.വി.ഷാജി, അഴകരത്നം (ഷാജി), ഡി.എസ്.സജീവ്, പി.രാജാസലിം എന്നിവർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |