SignIn
Kerala Kaumudi Online
Friday, 07 August 2026 5.23 AM IST

സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ് നാളെ

കൊല്ലം: കെ.പി.സി.സി വിചാർ വിഭാഗ് കൊല്ലം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യ സമരചരിത്ര ക്വിസ് സീസൺ 9 ജില്ലാതല മത്സരം നാളെ രാവിലെ 10ന് കൊല്ലം ഡി.സി.സി കോൺഫറൻസ് ഹാളിൽ നടക്കും. ജില്ലയിലെ 11 നിയോജക മണ്ഡലങ്ങളിൽ നിന്ന് തി​രഞ്ഞെടുക്കപ്പെട്ട 55 വിദ്യാർത്ഥികളാണ് മത്സരി​ക്കുന്നത്. ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്ര പ്രസാദ് ഉദ്ഘാടനം ചെയ്യും. വിചാർ വിഭാഗ് ജില്ലാ ചെയർമാൻ ജി.ആർ. കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിക്കും. വിജയികൾക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും ഗാന്ധി സാഹിത്യ ഗ്രന്ഥങ്ങളും സമ്മാനമായി നൽകും. മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റും ഗാന്ധിജിയുടെ ജീവചരിത്രവും ഉപഹാരമായി നൽകും. ( 94477 17668)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL