SignIn
Kerala Kaumudi Online
Friday, 07 August 2026 5.23 AM IST

മുട്ടക്കോഴിക്കുഞ്ഞുങ്ങൾ തെരുവ് നായ്ക്കൾ കൊന്നു

അഞ്ചാലുംമൂട്: കുടുംബശ്രീ പദ്ധതിയുടെ ഭാഗമായി വളർത്താൻ വാങ്ങിയ മുട്ടക്കോഴിക്കുഞ്ഞുങ്ങളെ തെരുവുനായ്ക്കൾ ആക്രമിച്ച് കൊന്നു. ഇഞ്ചവിള തൈക്കാവ്മുക്കിന് സമീപം സ്റ്റാർ മൻസിലിൽ എ. നാസറുദ്ദീന്റെ വീട്ടിൽ ബുധനാഴ്ച അർദ്ധരാത്രിയിലായിരുന്നു സംഭവം. അഞ്ചര അടി ഉയരമുള്ള ചുറ്റുമതിൽ ചാടിക്കടന്ന നായ്ക്കൾ കോഴികളെ പാർപ്പിച്ചിരുന്ന ഷെഡിന്റെ വശം തകർത്ത് അകത്ത് കയറുകയായിരുന്നു. ഒരാഴ്ച മുമ്പ് പത്തനാപുരത്തുനിന്ന് കൊണ്ടുവന്ന 50 മുട്ടക്കോഴിക്കുഞ്ഞുങ്ങളിൽ 35 എണ്ണം ചത്തുപോയി. ശേഷിച്ച ഏതാനും കുഞ്ഞുങ്ങൾക്ക് പരിക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച പുലർച്ചെ നടക്കാനിറങ്ങിയ നാസറുദ്ദീന്റെ ഭാര്യ എസ്.റഹ്മത്താണ് കോഴിക്കൂട് തകർന്നുകിടക്കുന്നതും കുഞ്ഞുങ്ങൾ ചത്തുകിടക്കുന്നതും കണ്ടത്. ഏകദേശം 11,000 രൂപയുടെ നഷ്ടമുണ്ടായതായി നാസറുദ്ദീൻ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL