കൊല്ലം: യുദ്ധം മാനവരാശിയുടെ നിലനിൽപ്പിന് ഭീഷണിയാണെന്നും ശക്തമായ ജനകീയ പ്രതിരോധവും മാനവ ഐക്യവും ഉയർന്നുവരണമെന്നും കവി കുരീപ്പുഴ ശ്രീകുമാർ പറഞ്ഞു. ഹിരോഷിമ-നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി അഖിലേന്ത്യ സമാധാന ഐക്യദാർഢ്യ സമിതിയുടെ (ഐപ്സോ) നേതൃത്വത്തിൽ ചിന്നക്കട ബസ് ബേയിൽ സംഘടിപ്പിച്ച യുദ്ധവിരുദ്ധ സാംസ്കാരിക കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐപ്സോ ജില്ലാ പ്രസിഡന്റ് എ.ആർ. അജു അദ്ധ്യക്ഷത വഹിച്ചു. അഡ്വ. കെ.പി.സജിനാഥ്, പി.ഉഷാകുമാരി, ജഗദീഷ് പ്രസാദ്, എസ്.ഷാഹിർ, ഹരിലാൽ, എൻ.ടെന്നിസൺ എന്നിവർ സംസാരിച്ചു. യുദ്ധവിരുദ്ധ പ്രതിജ്ഞയ്ക്കുശേഷം കലാപരിപാടികളും നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |