സ്കൂൾ പഠന ദിവസങ്ങൾ കുറഞ്ഞത് പ്രതിസന്ധി
ചാത്തന്നൂർ: വിദ്യാർത്ഥി സമരങ്ങൾ, അദ്ധ്യാപകരുടെ സെൻസസ് ഡ്യൂട്ടി അടക്കമുള്ള തടസങ്ങൾ നിമിത്തം ഓണപ്പരീക്ഷയുടെ പാഠഭാഗങ്ങൾ പഠിപ്പിച്ചു തീരാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു. കഴിഞ്ഞ ജൂലായ് വരെയുള്ള പാഠങ്ങൾ പോലും പഠിപ്പിച്ചു തീർക്കാൻ സംസ്ഥാനത്തെ പല സ്കൂളുകളിലും കഴിഞ്ഞിട്ടില്ല.
ഓണം നേരത്തെ ആയതിനാൽ ഓണപ്പരീക്ഷ 13മുതൽ 20 വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. ജൂലായ് അവസാനം വരെ പഠിപ്പിച്ചു തീർക്കേണ്ട ഭാഗങ്ങളിൽ നിന്നാണ് ചോദ്യങ്ങൾ വരേണ്ടത് എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. പക്ഷേ ഓണപ്പരീക്ഷയ്ക്ക് വേണ്ട പാoഭാഗങ്ങൾ പൂർണമായും പഠിപ്പിച്ചു തീർക്കാൻ കഴിഞ്ഞിട്ടില്ലെന്ന് അദ്ധ്യാപകർ തന്നെ സമ്മതിക്കുന്നു. അദ്ധ്യായനവർഷം തുടങ്ങി വളരെ വൈകിയാണ് പല പാഠപുസ്തകങ്ങളും വിദ്യാർത്ഥികൾക്ക് കൊടുത്തത്.
കാലവർഷക്കെടുതി മൂലം തിരുവനന്തപുരം, കൊല്ലം ജില്ലകൾ ഒഴികെയുള്ള സ്കൂളുകളിൽ വെള്ളപ്പൊക്കത്തിന്റെ അവധിയും സ്കൂളിലെ ക്യാമ്പുകളും കുട്ടികളുടെ പഠനത്തിന് തടസമായിട്ടുണ്ട്.
ട്യൂഷനുള്ളവർക്ക് രക്ഷ
സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പാഠഭാഗങ്ങൾ പൂർത്തിയാക്കാാൻ കഴിയുന്ന വിദ്യാർത്ഥികൾക്ക് പരീക്ഷയെ അഭിമുഖീകരിക്കാൻ കഴിയും. എന്നാൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കും ഹോസ്റ്റലിലും മറ്റും നിന്ന് പഠിക്കുന്ന പട്ടികജാതി, വർഗ്ഗ വിഭാഗത്തിലെ കുട്ടികൾക്കും പരീക്ഷ വലിയ പ്രതിസന്ധി സൃഷ്ടിക്കും. ഇത് മറികടക്കാൻ ഓൺലൈൻ വഴി പരമാവധി ക്ലാസുകൾ എടുക്കാൻ ശ്രമിക്കുകയാണ് അദ്ധ്യാപകർ..
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |