SignIn
Kerala Kaumudi Online
Tuesday, 18 August 2026 3.39 AM IST

ക്ഷേമനിധി പെൻഷൻ പുനഃസ്ഥാപിക്കണം

pension
പെൻഷൻ

കൊല്ലം: വർഷങ്ങളായി കശുഅണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോർഡിൽ അംശാദായം അടയ്ക്കുന്ന ജീവനക്കാരുടെ ക്ഷേമനിധി പെൻഷൻ, കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 4000 രൂപയിൽ കൂടുതൽ ഇ.പി.എഫ് പെൻഷൻ വാങ്ങുന്നവർക്ക് നൽകിവന്ന 2000 രൂപ 600 രൂപയായി വെട്ടിക്കുറച്ചത് പുനപരി​ശോധി​ക്കണമെന്ന് കെ.എസ്.സി.ഡി.സി മുൻ ബോർഡ് അംഗവും ബി.ഡി.ജെ.എസ് സംസ്ഥാന സെക്രട്ടറിയുമായ സജി.ഡി.ആനന്ദ് ആവശ്യപ്പെട്ടു. എം.പിയും എം.എൽ.എയും ആയിരുന്നവർ ഒന്നിൽ കൂടുതൽ പെൻഷൻ വാങ്ങുമ്പോഴാണ് പാവപ്പെട്ട പരമ്പരാഗത തൊഴിലാളികളോട് ക്രൂരത കാട്ടുന്നത്. നടപടി സർക്കാർ പുനഃപരിശോധിച്ച് 2000 രൂപ ക്ഷേമപെൻഷൻ പുനഃസ്ഥാപിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL