
കൊല്ലം: പിക്ക് അപ്പ് വാൻ ഇടിച്ച് നാടോടി സ്ത്രീ മരിച്ച കേസിലെ പ്രതിയെ കോടതി കുറ്റവിമുക്തനാക്കി. അഞ്ചാലുംമൂട് ഞാറയ്ക്കൽ വീട്ടിൽ നിസാമുദ്ദീനെയാണ് (48) പരവൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ആതിര ചന്ദ്രൻ വെറുതെ വിട്ടത്. 2015 ആഗസ്‌റ്റ് 22ന് രാത്രി 8.30ന് പാരിപ്പള്ളി ശ്രീരാമപുരത്തുവച്ചായിരുന്നു അപകടം. റോഡ് മുറിച്ചുകടക്കവേ പിക്ക് അപ്പ് വാൻ ഇടിക്കുകയായിരുന്നു. ആരോപണം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന വാദം കോടതി ശരിവയ്ക്കുകയായിരുന്നു. പ്രതിക്കുവേണ്ടി അഭിഭാഷകരായ കല്ലൂർ കൈലാസ് നാഥ്, ബി.വേണു, മഞ്ജു അനി എന്നിവർ കോടതിയിൽ ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |