
കൊല്ലം: രാജ്യത്ത് വിലനിലവാരം ഏകീകരിക്കാൻ ദേശീയ വിലനിർണയ കമ്മിഷനെ നിയമിക്കാൻ നടപടി സ്വീകരിക്കണമെന്ന് കൺസ്യൂമർ വിജിലൻസ് സെന്റർ യോഗം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. 1994ൽ എ.കെ.ആന്റണി ഇത് സംബന്ധിച്ച നടപടികൾക്ക് തുടക്കം കുറിച്ചെങ്കിലും പിന്നീട് വന്ന സർക്കാരുകൾ അതിന് ശ്രമിച്ചില്ല. ഇത് പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് കൺസ്യൂമർ സെന്റർ പ്രസിഡന്റ് എസ്.പ്രദീപ്കുമാർ ചൂണ്ടിക്കാട്ടി. കൺസ്യൂമർ വിജിലൻസ് സെന്റർ ജനറൽ സെക്രട്ടറി എ.അയ്യപ്പൻ നായർ അദ്ധ്യക്ഷനായി. എസ്.ഷാജിലാൽ, ചവറ ഗോപകുമാർ, അജിത്ത് കുമാർ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |