കൊല്ലം: കാവനാട് കുരീപ്പുഴ- സാമ്പ്രാണിക്കോടി റൂട്ടിൽ സർവീസിന് കൊല്ലത്തിന് പുതുതായി അനുവദിച്ച കറ്റാമറൈൻ ബോട്ടിന്റെ ഫ്ലാഗ് ഓഫ് മന്ത്രി ബിന്ദുകൃഷ്ണ നിർവഹിച്ചു. ജില്ലയിലെ ജലഗതാഗത സംവിധാനങ്ങൾ പുനഃസ്ഥാപിക്കാൻ സത്വരനടപടികൾ സ്വീകരിക്കുമെന്ന് ബിന്ദുകൃഷ്ണ പറഞ്ഞു.
മേയർ എ.കെ.ഹഫീസ് അദ്ധ്യക്ഷനായി. എൻ.കെ.പ്രേമചന്ദ്രൻ മുഖ്യാതിഥിയായി. വാർഡ് കൗൺസിലർ കുരുവിള ജോസഫ് പങ്കെടുത്തു. പുതിയ ബോട്ട് ഇന്ന് മുതൽ സർവീസ് ആരംഭിക്കും. നേരത്തേ ഉണ്ടായിരുന്ന ബോട്ട് തകരാറിലായതിനെ തുടർന്ന് കാവനാട് കുരീപ്പുഴ സാമ്പ്രാണിക്കോടി സർവീസ് ഒമ്പത് മാസമായി മുടങ്ങിക്കിടക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |