
തൊടിയൂർ: കല്ലേലിഭാഗം മഹാത്മ അയ്യങ്കളി ഗ്രന്ഥശാല ആൻഡ് പ്രിയദർശിനി റിസർച്ച് സെന്ററിന്റെ നാലാം വാർഷികവും ഓണാഘോഷവും 26, 27, 28 തീയതികളിൽ നടക്കും. 26ന് രാവിലെ 8ന് പതാക ഉയർത്തൽ, ഉച്ചയ്ക്ക് 2ന് കലാ-കായിക മത്സരങ്ങൾ ഗ്രന്ഥശാല പ്രസിഡന്റ് ബാബു അമ്മവീട് ഉദ്ഘാടനം ചെയ്യും. വനിതവേദി പ്രസിഡന്റ് അഡ്വ. അഹല്യ രാജു അദ്ധ്യക്ഷയാകും.
27ന് രാവിലെ 8ന് കലാമത്സരങ്ങൾ സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ബാബു അമ്മവീട് അദ്ധ്യക്ഷനാകും. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മോഹനൻ എന്നിവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |