
കൊല്ലം: തിരഞ്ഞെടുപ്പ് ലാഭത്തിന് വാഹന മോഡിഫിക്കേഷൻ അനുവദിക്കുമെന്ന വാഗ്ദാനം നൽകി യുവാക്കളെ കബളിപ്പിച്ച മുഖ്യമന്ത്രി വി.ഡി.സതീശൻ മറുപടി പറയണമെന്നും വഞ്ചിക്കപ്പെട്ട സാധാരണക്കാർക്ക് പകരം സർക്കാരാണ് പിഴത്തുക കോടതിയിൽ ഒടുക്കേണ്ടതെന്നും സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്.ജയമോഹൻ പ്രസ്താവനയിൽ പറഞ്ഞു. വോട്ട് നേടാൻ തെറ്റായ ഉറപ്പ് നൽകുകയും ഹൈക്കോടതിയുടെ കർശന ഇടപെടലുണ്ടായപ്പോൾ വോട്ട് ചെയ്ത യുവാക്കളെയും സാധാരണക്കാരെയും സർക്കാർ പെരുവഴിയിലാക്കുകയായിരുന്നു. വാഹന പരിശോധനയുടെ പേരിൽ ജനങ്ങളെ അപകടത്തിലേക്ക് തള്ളിവിടുന്ന നടപടികളിൽ നിന്ന് സർക്കാർ പിന്മാറണമെന്നും എസ്.ജയമോഹൻ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |