
ചാത്തന്നൂർ: ചാത്തന്നൂരിൽ മോഷണം തുടർക്കഥയാകുന്നു. കഴിഞ്ഞ ഞായറാഴ്ച രാത്രി താഴംകളങ്ങര മേലൂട്ട് ക്ഷേത്രത്തിലാണ് മോഷണം നടന്നത്. ക്ഷേത്രവാതിൽ തകർത്ത മോഷ്ടാവ് ചെമ്പ് ഉരുളിയും പൂജയ്ക്ക് ഉപയോഗിക്കുന്ന പാത്രങ്ങളും കവർന്നു. ക്ഷേത്രത്തിന്റെ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിരുന്ന സി.സി ടി.വികളും നശിപ്പിച്ചു. രാവിലെ പൂജയ്ക്കെത്തിയ ശാന്തി കമ്മിറ്റിക്കാരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി ശാസ്ത്രീയ പരിശോധന നടത്തി. ചാത്തന്നൂർ പൊലീസ് കേസെടുത്തു. അടുത്തടുത്ത് ക്ഷേത്രങ്ങളിലും വീടുകളിലും കടകളിലും മോഷണം നടക്കുന്നത് പതിവായിരിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |