
വാഴൂർ : എസ്.വി.ആർ.എൻ.എസ്.എസ് കോളേജും വാഴൂർ ഗ്രാമപഞ്ചായത്തും ചേർന്ന് വിദ്യാർത്ഥികൾക്കായി വേനൽക്കാല ക്യാമ്പ് നടത്തി. പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ.എസ്.പുഷ്‌കലാദേവി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഇൻ-ചാർജ് ഡോ.കെ.എൻ.പ്രീതി അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ.എസ്.സുമി, പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. കമ്യൂണിക്കേഷൻ സ്‌കിൽസ മൊബൈൽ ഫിലിം മേക്കിംഗ്, ത്രീഡി പ്രിന്റിംഗ്, സ്വയരക്ഷ പരിശീലനം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്രോഷെ, സോപ്പ് നിർമ്മാണം, സ്‌പോർട്സ്, സാംസ്‌കാരിക പരിപാടികൾ, കരിയർ ഗൈഡൻസ് തുടങ്ങി വിവിധ സെഷനുകൾ നടത്തി. പഞ്ചായത്ത് സെക്രട്ടറി എം.സൗമ്യ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |