SignIn
Kerala Kaumudi Online
Monday, 15 June 2026 1.55 PM IST

എല്ലാ ബസുകളിലും സ്‌ത്രീകൾക്ക് സൗജന്യ യാത്ര ലഭ്യമാക്കണം; കോട്ടയത്ത് ബസ് തടഞ്ഞ് ബിജെപി പ്രവർത്തകർ

protest

കോട്ടയം: സ്‌ത്രീകൾക്ക് സൗജന്യ യാത്രാ സൗകര്യം ഒരുക്കുമെന്ന വാഗ്‌ദാനം ഓർഡിനറി ബസുകളിൽ മാത്രം ഒതുക്കിയതിൽ പ്രതിഷേധിച്ച് ബിജെപി. കോട്ടയത്ത് ഫാസ്റ്റ് പാസഞ്ചർ ബസ് പ്രവർത്തകർ തടഞ്ഞു. സംസ്ഥാനത്തെ മുഴുവൻ ബസുകളിലും സ്‌ത്രീകൾക്ക് സൗജന്യ യാത്ര ലഭ്യമാക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. വൻ പൊലീസ് സന്നാഹം സ്ഥലത്തെത്തിയാണ് വനിതാ പ്രവർത്തകർ ഉൾപ്പെടെയുള്ളവരെ സ്ഥലത്ത് നിന്നും മാറ്റിയത്.

കോട്ടയം സ്റ്റാൻഡിനുള്ളിലെ ബസിൽ കയറിയാണ് പ്രതിഷേധിച്ചത്. എന്നാൽ, ബസിനുള്ളിലെ യാത്രക്കാരെല്ലാം പ്രതിഷേധക്കാർക്കെതിരെ തിരിഞ്ഞു. രാവിലെ ജോലിക്ക് പോകാനും ആശുപത്രി ആവശ്യങ്ങൾക്കായും എത്തിയതായിരുന്നു ഭൂരിഭാഗം യാത്രക്കാരും. മണിക്കൂറുകളോളം ബസ് തടഞ്ഞത് ഇവരെ ദുരിതത്തിലാക്കി. പലരും പ്രതിഷേധക്കാരോട് കയർത്തു. ഒടുവിൽ പൊലീസ് എത്തിയാണ് സ്ഥിതി ശാന്തമാക്കിയത്.

കെഎസ്‌ആർടിസിയുടെ എല്ലാ ബസുകളിലും സ്‌ത്രീകൾക്ക് സൗജന്യ യാത്രാ സൗകര്യം ലഭ്യമാക്കുമെന്നാണ് യുഡിഎഫ് സർക്കാർ അധികാരത്തിലെത്തും മുമ്പ് പറഞ്ഞിരുന്നത്. ഇതിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കാൻ ബിജെപി നേരത്തേ തീരുമാനിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KOTTAYAM, KSRTC, BJP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA