
വൈക്കം : എറണാകുളം കോടതിയിൽ ഒരു കക്ഷിക്ക് വേണ്ടി ഹാജരായതിന്റെ പേരിൽ അഭിഭാഷകനായ ഡോൺ ഗോവിന്റെ വസതിയിൽ അതിക്രമിച്ചു കയറി അദ്ദേഹത്തിന്റെ പിതാവിനെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ വൈക്കം കോടതി സമുച്ചയത്തിന് മുൻപിൽ വൈക്കം ബാർ അസോസിയേഷൻ പ്രതിഷേധിച്ചു. പ്രസിഡന്റ് അഡ്വ.മധു എബ്രഹാം ഉദ്ഘാടനം ചെയ്തു. അഭിഭാഷകരായ എം.ജി.രഞ്ജിത്ത്, കെ.ആർ. അനിൽ കുമാർ, വി.മനോമോഹൻ, കെ. പ്രസന്നൻ, ശ്രീകാന്ത് സോമൻ, അരവിന്ദാക്ഷ മേനോൻ, ജോജി അലക്സ്, കെ.ആർ.രഞ്ജിത്ത്, കെ.പി.ശിവജി , ആഷിക് അഷറഫ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |