
തലയോലപ്പറമ്പ്: വെള്ളപ്പൊക്കംമൂലം ദുരിതമനുഭവിച്ച കുടുംബങ്ങളിലെ കുട്ടികൾക്ക് ഓൾ കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ (എ.കെ.പി.സി.ടി.എ) തലയോലപ്പറമ്പ് ഡി.ബി കോളേജ് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു. ആറു സ്‌കൂളുകളിലെ എൺപതോളം വിദ്യാർഥികൾക്കാണ് കിറ്റുകൾ വിതരണം ചെയ്തത്. എ.കെ.പി.സി.ടി.എ ജില്ലാ പ്രസിഡന്റ് ഡോ. ജി.ഹരിനാരായണൻ, ബ്രാഞ്ച് പ്രസിഡന്റ് ഡോ. എം.എസ്.ആരതി, ബ്രാഞ്ച് സെക്രട്ടറി ഡോ. ടി.ആർ.രജിത്ത്, വൈസ് പ്രസിഡന്റ് ഡോ. ആർ.അനിത, ജോയിന്റ് സെക്രട്ടറി അഞ്ജലി സി.നായർ, എക്സി. അംഗങ്ങളായ ഡോ. എ.നിഷ, ഡോ. എം.വിജയ് കുമാർ എന്നിവരും അസോസിയേഷൻ അംഗങ്ങളും നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |