SignIn
Kerala Kaumudi Online
Tuesday, 18 August 2026 3.40 AM IST

സി.ഐയ്ക്ക് വേണം ഒരു മുറി !

പാലാ : പാലാ പൊലീസ് ഇപ്പോൾ ഊർജ്ജിത അന്വേഷണത്തിലാണ്, സി.ഐയ്‌ക്കൊരു ഓഫീസ് വേണം! പാലായിൽ ഇന്നലെയാണ് സി.ഐയായി അഭിലാഷ് എം.ഡി ചുമതലയേറ്റത്. പക്ഷേ ഇരിക്കാൻ സ്വന്തം കസേരയും, മുറിയുമില്ല.

നിലവിൽ പാലാ ഡി.വൈ.എസ്.പി ഓഫീസിലാണ് ഇരിക്കുന്നത്. സ്വന്തം സ്റ്റേഷനിൽ സ്ഥലമില്ലാത്തതാണ് പ്രതിസന്ധി.

അതേസമയം പുതിയ എസ്.ഐയും സ്റ്റേഷനിൽ എത്തിയിട്ടുണ്ട്. ഇരിക്കാൻ മുറിയുമുണ്ട്. സി.ഐ കൂടി എത്തിയപ്പോൾ കാര്യങ്ങൾ കുഴഞ്ഞു. ഇതോടെ ട്രാഫിക് പൊലീസ് പ്രവർത്തിക്കുന്ന സ്ഥലം ഒഴിപ്പിച്ച് ക്രമീകരണങ്ങൾ നടത്തി സി.ഐ ഓഫീസാക്കി മാറ്റാനാണ് നീക്കം. എന്തായാലും സി.ഐയുടെ ഓഫീസ് ഉടൻ സജ്ജമാകുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥരും നാട്ടുകാരും. അതുവരെ 'താത്കാലിക സ്റ്റേഷൻ' ഡി.വൈ.എസ്.പി ഓഫീസിൽ തന്നെ !

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL