നാദാപുരം: കല്ലാച്ചി മിനി സിവിൽ സ്റ്റേഷൻ ഹരിത ഓഫീസായി പ്രഖ്യാപിച്ചു. മിനി സിവിൽ സ്റ്റേഷനിലെ ലാന്റ് ട്രൈബ്യൂണൽ തഹസിൽദാർ വി.കെ. സുധീർ, സബ്ട്രഷറി ഓഫീസർ കെ. കെ. പ്രശാന്ത്, എക്സൈസ് അസിസ്റ്റന്റ് ഇൻസ്പെക്ടർ സി.പി.ചന്ദ്രൻ, എ.ഇ. രാജീവൻ പുതിയെടുത്ത്, എന്നിവർക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.വി. മുഹമ്മദലി എ ഗ്രേഡ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. സിവിൽ സ്റ്റേഷനിലെ എല്ലാ ഓഫീസുകളിലേക്കും വേസ്റ്റ് ബിൻ നൽകി. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം.സി. സുബൈർ അദ്ധ്യക്ഷത വഹിച്ചു. സി.കെ. നാസർ, ഏരത്ത് റഹീം, കുഞ്ഞിരാമൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |