SignIn
Kerala Kaumudi Online
Saturday, 27 June 2026 5.38 PM IST

കെ.പി ശശിയെ അനുസ്മരിച്ചു

img
കെ പി ശശി അനുസ്മരണ യോഗം പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്യുന്നു

വടകര: സി.പി.ഐ വടകര മണ്ഡലം സെക്രട്ടറിയായിരുന്ന കെ.പി ശശിയുടെ ഒമ്പതാം ചരമ വാർഷികം ഒഞ്ചിയത്ത് ആചരിച്ചു. കാലത്ത് സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും ചേർന്നു. അനുസ്മരണ യോഗം സി.പി.ഐ ജില്ലാ എക്സി. അംഗം പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. മുതിർന്ന സി.പി.ഐ നേതാവ് കോയിറ്റോടി ഗംഗാധരക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ എക്സി. അംഗം ആർ സത്യൻ, മണ്ഡലം സെക്രട്ടറി എൻ.എം ബിജു, സി.പി.ഐ വടകര ലോക്കൽ സെക്രട്ടറി സി രാമകൃഷ്ണൻ,​സി.പി.ഐ ഒഞ്ചിയം ലോക്കൽ സെക്രട്ടറി വി.പി രാഘവൻ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, ANUSMARNAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL