ബാലുശ്ശേരി: ബാലുശ്ശേരി കോട്ട ശ്രീ വേട്ടയ്ക്കൊരുമകൻ ക്ഷേത്രത്തിലെ സ്വർണം കട്ട കള്ളനെ സംരക്ഷിക്കുന്ന സി.പി.എം - കോൺഗ്രസ് പൊലീസ് ഒത്തുകളിക്കെതിരെ ബി.ജെ.പി നിയോജക മണ്ഡലം സമിതി നടത്തിയ പൊതുസമ്മേളനം ബി.ജെ.പി സംസ്ഥാന സമിതി അംഗം അഡ്വ. ടി.എസ് ഉല്ലാസ് ബാബു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷൈനി ജോഷി അദ്ധ്യക്ഷയായി. എൻ.ഡി.എ സ്ഥാനാർത്ഥി സി.പി സതീഷ്, ബി.ജെ.പി സംസ്ഥാന സമിതി അംഗങ്ങളായ വി.വി രാജൻ, ടി. ബാലസോമൻ, നേതാക്കളായ എം സി ശശീന്ദ്രൻ,ശോഭാരാജൻ, ആർ എം കുമാരൻ, തുടങ്ങിയവർ സംസാരിച്ചു. ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന സത്യാഗ്രഹ സമരം ബി.ജെ.പി സംസ്ഥാന സമിതി അംഗം വി.വി രാജൻ ഉദ്ഘാടനം ചെയ്തു. ആർ.എം കുമാരൻ അദ്ധ്യക്ഷനായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |