കുറ്റ്യാടി: സിവിൽ സർവീസ് പരീക്ഷയിൽ,109ാം റാങ്ക് നേടിയ തൊട്ടിൽപാലം നാഗമ്പാറയിലെ അജയ് ആർ രാജ്,397ാം റാങ്ക് നേടിയ വില്ല്യാപ്പള്ളി മയ്യന്നൂരിലെ ജസീല ജന്നത്ത് എന്നിവരെ കുറ്റ്യാടി കനിവ് എഡ്യുക്കേഷൻ സപ്പോൾട്ട് ഗ്രൂപ്പ് അനുമോദിച്ചു. ചെയർമാൻ മേനിക്കണ്ടി അബ്ദുല്ല ഉപഹാരം നൽകി. ജമാൽ പാറക്കൽ, ജമാൽ കോരങ്കോട്ട്, ഒ.രവീന്ദ്രൻ , എൻ.കെ.ഫിർദൗസ്, അർജുൻ കായക്കൊടി പ്രസംഗിച്ചു. അജയ് കഴിഞ്ഞ വർഷത്തെ പരീക്ഷയിൽ 730ാം റാങ്ക് നേടി ഇന്ത്യൻ റെയിൽവെ മാനേജ്മെന്റ് സർവീസിൽ ട്രെയിനിംഗ് കഴിഞ്ഞ് വരവേയാണ് വീണ്ടും തിളക്കമാർന്ന വിജയം നേടിയത്. നാഗമ്പാറയിലെ രാജൻ്റേയും രാധയുടേയും ഇളയ മകനാണ് അജയ്. മയ്യന്നൂരിലെ പരേതനായ കുഞ്ഞബ്ദുള്ളയുടേയും സൈനബയുടേയും നാല് പെൺമക്കളിൽ ഇളയവളാണ് ജസീല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |