SignIn
Kerala Kaumudi Online
Wednesday, 22 April 2026 9.17 AM IST

മത്സരിക്കുന്നില്ലെന്ന് പറഞ്ഞിട്ടും വേട്ടയാടുന്നു: ശ്രീധരൻപിള്ള

Increase Font Size Decrease Font Size Print Page
sp
sp

കോഴിക്കോട്: തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്ന് വ്യക്തമാക്കിയിട്ടും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത് വേദനാജനകമെന്ന് മുൻ ഗോവ ഗവർണറും ബി.ജെ.പി നേതാവുമായ അഡ്വ. പി.എസ് ശ്രീധരൻപിള്ള. ഗവർണർ സ്ഥാനം ഒഴിഞ്ഞതിന് ശേഷം കേരളത്തിൽ തിരിച്ചെത്തിയപ്പോൾ താൻ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. നിലവിൽ വോട്ട് ഗോവയിലാണ്. എന്നിട്ടും ചില മാദ്ധ്യമങ്ങളിൽ സീറ്റില്ല, സീറ്റ് നിഷേധിക്കുന്നു എന്നീ തരത്തിലുള്ള വാർത്തകളാണ് പ്രചരിക്കുന്നത്. ഇത് തികച്ചും ദൗർഭാഗ്യകരവും വേദനിപ്പിക്കുന്നതുമാണെന്ന് ശ്രീധരൻപിള്ള കോഴിക്കോട്ടെ വസതിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
തിരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർത്ഥികൾക്ക് വേണ്ടി സജീവമായി പ്രവർത്തിക്കും. ബി.ജെ.പിക്ക് കേരളം പാകമായിരിക്കുന്നു. ഇത്തവണ കേരളത്തിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ ബി.ജെ.പിക്കും എൻ.ഡി.എക്കും സാധിക്കും. കേരളത്തിൽ രണ്ടു മുന്നണികളിലേയും നേതാക്കൾ സീറ്റ് കിട്ടാത്തതിനാൽ മറുകണ്ടം ചാടുകയാണ്. ഒരു പാടുകാലം പാർട്ടിയിൽ പ്രവർത്തിച്ച് ഉന്നത നേതൃനിരയിലുള്ളവർ സീറ്റ് കിട്ടിയില്ലെന്ന് പറഞ്ഞ് പൊട്ടിക്കരയുന്ന കാഴ്ച ദയനീയമാണെന്നും ശ്രീധരൻപിള്ള പറഞ്ഞു.

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.