SignIn
Kerala Kaumudi Online
Saturday, 27 June 2026 6.51 AM IST

പോളിംഗ് ഡ്യൂട്ടി പരിശീലനം

jg-
പോളിംഗ് ഡ്യൂട്ടി പരിശീലനം

കോഴിക്കോട്: ജില്ലയില്‍ നിയമസഭ തിരഞ്ഞെടുപ്പ് പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട പ്രിസൈഡിംഗ് ഓഫീസര്‍മാര്‍, ഫസ്റ്റ് പോളിംഗ് ഓഫീസര്‍ എന്നിവര്‍ക്കുള്ള പരിശീലനം മാര്‍ച്ച് 24 മുതല്‍ 29 വരെ വിവിധ കേന്ദ്രങ്ങളില്‍ നടക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ സ്‌നേഹില്‍കുമാര്‍ സിംഗ് അറിയിച്ചു. ഇന്ന് 22ന് ഉച്ചക്ക് 12 മണിയോടെ ജീവനക്കാര്‍ക്കുള്ള ഡ്യൂട്ടി ഉത്തരവുകള്‍ ഇലക്ഷന്‍ കമ്മിഷന്റെ സോഫ്ട് വെയറില്‍ ലഭ്യമാകും. എസ്.എം.എസ് വഴി ജീവനക്കാരുടെ ഫോണിലേക്കും സന്ദേശം വരും. സ്ഥാപന മേധാവികള്‍ നിയമന ഉത്തരവ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

കോഴിക്കോട്, കൊയിലാണ്ടി, വടകര, താമരശ്ശേരി താലൂക്കുകളിലെ പത്ത് കേന്ദ്രങ്ങളിലായാണ് പരിശീലന പരിപാടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL