കുറ്റ്യാടി: നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി മരുതോങ്കരയിൽ നടന്ന യു.ഡി.എഫ് കുടുംബ സംഗമം കെ.പി സി.സി അംഗം കെ.ടി.ജയിംസ് ഉദ്ഘാടനം ചെയ്തു. നാദാപുരത്തിന്റെ വികസന മുരടിപ്പിന് അറുതി വരുത്തണമെന്ന് യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയും നിയോജക മണ്ഡലം സ്ഥാനാർത്ഥിയുമായ കെ.എം അഭിജിത്ത് പറഞ്ഞു. കാർഷിക വിളകൾക്ക് ആവശ്യമായ വില ലഭിക്കുന്നില്ല, തൊഴിൽ മേഖല തകരുന്നു. വന്യമൃഗ ശല്യവും വിളകളുടെ വിലക്കുറവും പരിഹരിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. വി.ടി ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. ജമാൽ കോരങ്കോട്ട്, വി.കെ കുഞ്ഞബ്ദുല്ല കെ.സി കൃഷ്ണൻ, കെ.കെ. പാർത്ഥൻ, പി.പി വിനോദൻ, മുകുന്ദൻ മരുതോങ്കര, മത്തത്ത് ബാബു, രമണി അമ്പലകണ്ടി തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |