കോഴിക്കോട്: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ 34-ാം സംസ്ഥാന സമ്മേളനം മേയ് 18 മുതൽ 21 വരെ കോഴിക്കോട്ട് നടക്കും. ഇതിന്റെ മുന്നോടിയായി ജില്ലാ സമ്മേളനം 24ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഉള്ള്യേരി സമന്വയ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം രാവിലെ ഒമ്പതിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി യൂണിറ്റ് സമ്മേളനങ്ങൾ പൂർത്തിയായി. വാർത്താസമ്മേളനത്തിൽ പി. നാസർ, യൂണിയൻ സംസ്ഥാന സെക്രട്ടറി സി.അപ്പുക്കുട്ടി, ജില്ല പ്രസിഡന്റ് കെ.വി ജോസഫ്, ജില്ല സെക്രട്ടറി സി.അശോകൻ, എൻ.കെ. ബാലകൃഷ്ണൻ, പി.വി. ഭാസ്കരൻ കിടാവ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |