ബേപ്പൂർ: പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പി.കെ. പാറക്കടവിന്റെ കൃതിയായ "വേരുകളുടെ ചോര " എന്ന കഥാസമാഹാരത്തെക്കുറിച്ച് ചർച്ച സംഘടിപ്പിച്ചു. നമ്മുടെ ചിന്തകളും വിശ്വാസങ്ങളും ഒക്കെ മാറ്റി വച്ചാൽ നാം മനുഷ്യരെല്ലാം ഒന്നാണ് എന്ന് പറയുന്ന തത്വചിന്തയാണ് ഞാൻ കഥകളിലൂടെ പറയാൻ ശ്രമിച്ചതെന്ന് കഥാകൃത്ത് അഭിപ്രായപ്പെട്ടു. ബേപ്പൂർ പ്രസ് ഫോറം പ്രസിഡന്റ് ഡോക്ടർ എൻ.പി. പത്മനാഭൻ പരിപാടി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എം. രാജഗോപാൽ അദ്ധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ എം. ഗോകുൽദാസ് പുസ്തകാവതരണം നടത്തി. എം. മിഹറാജ്, എം.പത്മകുമാർ, വി.ഹരിദാസ് നമ്പ്യാർ, പി. എൻ. പ്രേമരാജ്, എം.ജി ശശികുമാർ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |