കൊടുവള്ളി: 19-ാംനൂറ്റാണ്ടിൻ്റെ മദ്ധ്യത്തിൽ കക്കോടിക്കടുത്ത മക്കടയിൽ നിന്നും കിഴക്കോത്ത് കത്തറമ്മൽ പ്രദേശത്ത് സ്ഥിരതാമസമാക്കിയ നാരങ്ങാളി അവറാന്റെ പിൻമുറക്കാരായ പാറക്കണ്ടി കുടുംബത്തിന്റെ സംഗമം 14 ന് കൈതപ്പൊയിൽ നോളേജ് സിറ്റിയിലെ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ ഒമ്പതു മുതൽ വൈകീട്ട് ആറ് വരെയാണ് പരിപാടി. മുതിർന്ന അംഗങ്ങളെ ആദരിക്കൽ, പ്രതിഭകൾക്കുള്ള അനുമോദനം, മോട്ടിവേഷൻ ക്ലാസ്, കലാപരിപാടികൾ തുടങ്ങിയവ നടക്കും. റിട്ട. പ്രധാനാദ്ധ്യാപകൻ പി.പി.മൊയ്തീൻ ഉദ്ഘാടനം ചെയ്യും. വാർത്ത സമ്മേളനത്തിൽ പി.പി.മൊയ്തീൻ, നസീർ ബാവ പാറക്കണ്ടി, കെ.പി.സക്കീർ ഹുസൈൻ, ടി.പി. മുഹമ്മദ്, ടി.പി.അബ്ദുല്ല, എ.സി. ഗഫൂർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |