വടകര: ബ്ലോക്ക് പഞ്ചായത്ത് ഏരിയയിലെ നാല് പഞ്ചായത്തുകളിലെ രോഗ പ്രതിരോധ പ്രവർത്തനങ്ങളും മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളും വിലയിരുത്താൻ വേണ്ടിയുള്ള അവലോകനയോഗം ഓർക്കാട്ടേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നടന്നു. കോട്ടയിൽ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. എൻ. ഉഷ ക്ലാസെടുത്തു. ബ്ലോക്ക് പഞ്ചായത്ത് ഏരിയയിലെ വിവിധ പഞ്ചായത്തുകളിൽ നടപ്പാക്കിയ പ്രവർത്തനങ്ങൾ യോഗത്തിൽ അവലോകനം ചെയ്തു. മേയ് 20 നുള്ളിൽ പൂർത്തിയാക്കാനുള്ള ഇരുപതിന കർമ്മപദ്ധതികൾ ഹെൽത്ത് സൂപ്പർവൈസർ സുരേന്ദ്രൻ കല്ലേരി അവതരിപ്പിച്ചു. ടി.എം.രാജൻ, ടി.പി മിനിക എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |