വടകര :അടിക്കടിയുള്ള ഗ്യാസ് വില വർദ്ധനവിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് ഓർക്കാട്ടേരിയിൽ അടുപ്പുകൂട്ടൽ സമരം സംഘടിപ്പിച്ചു. ഓർക്കാട്ടേരി മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് കെ ഇ ഇസ്മയിൽ ഉദ്ഘാടനം ചെയ്തു.യൂത്ത് വിംഗ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് റിയാസ് കുനിയിൽ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് വിംഗ് ഓർക്കാട്ടേരി യൂണിറ്റ് പ്രസിഡന്റ് കെ കെ നവാസ് സ്വാഗതം പറഞ്ഞു. ടി.എൻ.കെ പ്രഭാകരൻ ,കെ കെ റഹിം, അമീർ വളപ്പിൽ, ഹസീന എന്നിവർ പ്രസംഗിച്ചു . യൂത്ത് വിംഗ് യൂണിറ്റ് ഭാരവാഹികളായ ആരിഫ് അസ്മ ,അനൂപ് , സുമേഷ്, മുഹമ്മദ് പിടി കെ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |