
ഇടുക്കി: ഗ്യാസ് സിലിണ്ടറിൽ നിന്ന് തീപിടിച്ച് അമ്മയ്ക്കും മകനും പരിക്ക്. ഇടുക്കി കരിമ്പനയിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. ഗുരുതരമായ പൊള്ളലേറ്റ ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. അപകടത്തിൽ വീടിന് കേടുപാടുകൾ സംഭവിച്ചു.
കരിമ്പന സ്വദേശികളായ ജസ്റ്റിൻ ജോസ്, അമ്മ ജോളി എന്നിവർക്കാണ് പരിക്കേറ്റത്. ജോളി പാചകം ചെയ്യുന്നതിനിടെ ഗ്യാസ് തീർന്നു. പുതിയ സിലിണ്ടർ മാറ്റിവയ്ക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ആദ്യം റെഗുലേറ്റർ കണക്‌ട് ചെയ്യാൻ സാധിച്ചിരുന്നില്ല. വീണ്ടും ബലമായി ശ്രമിക്കുന്നതിനിടെ തീ പടർന്നുപിടിക്കുകയായിരുന്നു. സിലിണ്ടർ മറ്റൊരിടത്തേയ്ക്ക് തെറിച്ചുവീഴുകയും ചെയ്തു.
അപകടത്തിൽ വീടിന്റെ അടുക്കളും സമീപത്തെ മുറിയും തകർന്നു. സംഭവസ്ഥലത്ത് പൊലീസും അഗ്നിരക്ഷാസേനയുമെത്തി പരിശോധന നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |