മുക്കം: എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ ആനയാംകുന്ന് ഹൈസ്കൂളിനെ കാരശ്ശേരി ഗ്രാമപഞ്ചായത്ത് ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൾ അക്ബർ പ്രധാനദ്ധ്യാപകൻ അനിൽ ശേഖറിനെ പൊന്നാടയണിച്ചു. ഉന്നതവിജയികൾക്ക് മെഡലുകൾ നൽകി. പി.ടി.എ പ്രസിഡന്റ് അബു മലാംകുന്ന് അദ്ധ്യക്ഷത വഹിച്ചു. മാനേജർ പ്രതിനിധി അഷറഫ് വയലിൽ , ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ദിവ്യ , ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജിപ്സ ജോബിൻ, വാർഡ് മെമ്പർമാരായ സജി തോമസ്,മിനി കണ്ണങ്കര, മുബഷിർ, പ്രിൻസിപ്പൽ പിപി ലജ്ന, ഷരീഫുദ്ദീൻ,സഫീർ കട്ടിപ്പാറ, സമീർ അഹമ്മദ്, രോഷ്നബാഷ ,വി.മുജീബ് ,കെ.ജി. അരുൺ ,കെ.കെ. സജാഹ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |