കോഴിക്കോട്: കേരള ബാഡ്മിന്റൺ അസോസിയേഷൻ ജില്ലാ ബാഡ്മിന്റൺ അസോസിയേഷനുമായി ചേർന്ന് സംഘടിപ്പിക്കുന്ന യോനെക്സ് സൺറൈസ് സാവിത്രിദേവി സാബു മെമ്മോറിയൽ കേരള സ്റ്റേറ്റ് ജൂനിയർ യു 15, യു 17 റാങ്കിംഗ് ടൂർണമെന്റ് ഇന്ന് മുതൽ 24 വരെ നടക്കും. ദേവഗിരി കോളജ് ഫാദർ ജോസഫ് പൈകട സിഎംഐ മെമ്മോറിയൽ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ടൂർണമെന്റ് ഇന്ന് രാവിലെ 10 ന് ബാഡ്മിന്റൺ അസോസിയേഷൻ പ്രസിഡന്റ് ചിത്രേഷ് നായർ ഉദ്ഘാടനം ചെയ്യും. 350 ഇൽ പരം കുട്ടികൾ ടൂർണമെന്റിൽ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ ഇ. അനിതകുമാരി, സഞ്ജീവ് സംബൂ, അലോക് കുമാർ സംബൂ, കെ.ഹരികൃഷ്ണൻ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
