മുക്കം: നിരന്തരമായ പരിശ്രമങ്ങളും,വായനാശീലവും സ്വന്തമാക്കുന്നവർക്കേ മികച്ച അദ്ധ്യാപകരാകാൻ കഴിയൂ എന്ന് നിയുക്ത എം.എൽ. എ സി.കെ കാസിം. നെല്ലിക്കാപ്പറമ്പ് ഗ്രീൻവാലിയിൽ എസ്.എസ്.എം ടീച്ചേഴ്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ സംഘടിപ്പിച്ച പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ-ടെറ്റ് യോഗ്യത നേടിയവർക്കും ഓൾ കേരള ഫുട്‌ബോൾ ചാമ്പ്യൻഷിപ്പ് നേടിയ പ്രതിഭകൾക്കുള്ള ആദരവും ക്യാഷ് പ്രൈസും ചടങ്ങിൽ എം.എൽ.എ നിർവഹിച്ചു. ട്രസ്റ്റ് സെക്രട്ടറി കെ.സജാദ് അദ്ധ്യക്ഷത വഹിച്ചു, വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി നാസിർ ബാലുശ്ശേരി, ഗ്രീൻവാലി ക്യാമ്പസ് ഡയറക്ടർ അബ്ദുൽഹമീദ്, പ്രിൻസിപ്പൽ അബ്ദുൽ റഹിമാൻ എൻ, ശ്രീരേഖ, ഷമീറ, ഷബ്‌ന എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |