നാദാപുരം: സി.പി.എം. നേതാവും മുൻ എം.എൽ.എയും സഹകാരിയുമായിരുന്ന ഇ.വി.കുമാരന് നാടിന്റെ സ്മരണാഞ്ജലി.
22-ാം ചരമ വാർഷിക ദിനാചരണത്തിന്റെ ഭാഗമായി പ്രകടനം, സ്മൃതി മണ്ഡപത്തിൽ പുഷ്പചക്ര സർപ്പണം, അനുസ്മരണ യോഗം എന്നിവ നടന്നു. സി.പി.എം. ജില്ലാ സെക്രട്ടറി എം. മെഹ്ബൂബ്, ഏരിയാ സെക്രട്ടറി എ.മോഹൻദാസ്, എം.എം. അശോകൻ എന്നിവർ പുഷ്പ ചക്രം സമർപ്പിച്ചു. എം.മെഹ്ബൂബ് അനുസ്മരണ പ്രഭാഷണം നടത്തി. ടി.വി.ഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. ലതിക, ജില്ല സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ.കെ.ദിനേശൻ, പി.പി.ചാത്തു, ഏരിയാ സെക്രട്ടറി എ.മോഹൻദാസ്, കൂടത്താം കണ്ടി സുരേഷ്, വി.പി. കുഞ്ഞികൃഷ്ണൻ, വി.കുഞ്ഞിക്കണ്ണൻ, എം.എം.അശോകൻ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |