വടകര: എൽ.ഐ.സി ഏജന്റുമാരുടെ തൊഴിൽ സുരക്ഷിതത്വം ഉറപ്പുവരുത്തുക, നൂറ് ശതമാനം വിദേശനിക്ഷേപം അനുവദിച്ച തീരുമാനം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് എൽ.ഐ.സി ഏജന്റ്സ് ഓർഗനൈസേഷൻ വടകര ബ്രാഞ്ച് ഓഫീസിനു മുമ്പിൽ ധർണാസമരം നടത്തി. സംസ്ഥാന ട്രഷറർ പി കെ ദിനേശൻ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് ഇ കെ രമണി അദ്ധ്യക്ഷത വഹിച്ചു. എംപ്ലോയീസ് യൂണിയൻ സെക്രട്ടറി എൻ ഗിരീഷ് ബാബു, കെ.സുരേഷ്, എ.പി മോഹനൻ, കെ പി ഗോവിന്ദൻ, എ.കെ രവീന്ദ്രൻ, പി കെ സുമേഷ് എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി കരിമ്പിൽ കുഞ്ഞികൃഷ്ണൻ സ്വാഗതം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |