ബേപ്പൂർ: മത്സ്യ തൊഴിലാളികളുടെ ജീവൻ രക്ഷാ പ്രവർത്തനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കേണ്ട കാരുണ്യ ആംബുലൻസ് പ്രവർത്തനക്ഷമമാക്കുന്നത് വൈകുന്നതിൽ പ്രതിഷേധിച്ച് ബി.ജെ.പിയുടെ നേതൃത്വത്തിൽ കാര്യണ്യ ആംബുലൻസിന് റീത്തുവച്ച് പ്രതിഷേധിച്ചു. കൗൺസിലറും ബി.ജെ.പി ജില്ലാ ട്രഷററുമായ ഷിനു പിണ്ണാണത്ത് ഉദ്‌ഘാടനം ചെയ്തു. മത്സ്യപ്രവർത്തക സംഘം ജില്ലാ പ്രസിഡൻ്റ് എ കരുണാകരൻ മുഖ്യ പ്രസംഗം നടത്തി. ബി.ജെ.പി മണ്ഡലം ഉപാദ്ധ്യക്ഷൻ സി.വി ശ്രീധർമ്മൻ, ഇ.ടി പ്രബീഷ്, റിനിൽരാജ് പാറപ്പുറം, സുജീഷ് കമ്മാടൻ, ബാലസുബ്രമഹ്ണ്യൻ, ഷിഗീഷ് പി.വി, കെ. ശശികുമാർ, കെ ശിവദാസൻ, മൊക്കത്ത് മണി, അനിൽകുമാർ, എം. പ്രഭാകരൻ തുടങ്ങിയവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |