മണ്ണാർക്കാട്: മണ്ണാർക്കാട് മണ്ഡലത്തിൽ യു.ഡി.എഫ് ഭരണകാലത്ത് രണ്ട് സർക്കാർ കോളേജടക്കം വിദ്യാഭ്യാസ മേഖലയിൽ വലിയ മുന്നേറ്റത്തിന് നേതൃത്വം നൽകിയ ജനപ്രതിനിധിയാണ് അഡ്വ.എൻ.ഷംസുദ്ദീനെന്ന് പാലക്കാട് ജില്ലാ പഞ്ചായത്ത് മെമ്പർ റഷീദ് ആലായൻ പറഞ്ഞു. അത്‌കൊണ്ട് അക്കാഡമിക സമൂഹം ഷംസുദ്ദീന് പിന്തുണ നൽകണം. 'നവകേരളമല്ല ഇത് കടപുഴകിയ കേരളം' എന്ന മുദ്രവാക്യവുമായി കോൺഫെഡറേഷൻ ഓഫ് കേരളാ കോളേജ് ടീച്ചേഴ്‌സ് (സി.കെ.സി.ടി) സംസ്ഥാന കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് പ്രചരണ ജാഥ മണ്ണാർക്കാട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാലിക്കറ്റ് സർവകലാശാലാ സിൻഡിക്കേറ്റ് മെമ്പർ ഡോ.പി.റഷീദ് അഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. സി.കെ.സി.ടി സംസ്ഥാന ട്രഷറർ ഡോ.അബ്ദുൽ മജീദ് കൊടക്കാട്, വൈസ് പ്രസിഡന്റുമാരായ ഡോ.മുജീബ് നെല്ലിക്കുത്ത്, ഡോ.ടി.സൈനുൽ ആബിദ്, സംസ്ഥാന കോർകമ്മിറ്റി അംഗം പി.എം.സലാഹുദ്ദീൻ, സെനറ്റ് മെമ്പർ ഡോ.എ.ടി.അബ്ദുൽ ജബ്ബാർ, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഡോ.അലാവുദ്ദീൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |