SignIn
Kerala Kaumudi Online
Saturday, 27 June 2026 6.05 AM IST

ചില്ല് തകർന്നു

auto
മണ്ണാർക്കാട് കോടതിപ്പടിയിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ ഗ്ലാസ് ചൂടിൽ തകർന്ന നിലയിൽ. സമീപം ഡ്രൈവർ ജഷീർ.

മണ്ണാർക്കാട്: കടുത്ത ചൂട് തുടരുന്നതിനിടെ മണ്ണാർക്കാട് പട്ടണത്തിൽ നിറുത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ മുൻവശത്തെ ചില്ല് പൊട്ടി. ഡ്രൈവർ പെരിമ്പടാരി സ്വദേശി ജഷീറിന്റെ കാലിൽ ചില്ലുതട്ടി പോറലേറ്റു. ഇന്നലെ ഉച്ചയ്ക്ക് 12ന് മിനി സിവിൽ സ്റ്റേഷനുസമീപമാണ് സംഭവം. ഓട്ടം പോയി വന്ന ശേഷം സ്റ്റാൻഡിൽ ഓട്ടോറിക്ഷ നിറുത്തിയിട്ടിരിക്കുകയായിരുന്നു. ജഷീർ ഓട്ടോയിലിരുന്ന് മറ്റു സുഹൃത്തുക്കളുമായി സംസാരിച്ചിരിക്കുന്നതിനിടെയാണ് പെട്ടെന്ന് ചില്ല് തകർന്നത്. ചില്ലിന് മറ്റു കുഴപ്പങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും അടുത്തിടെയാണ് ഓട്ടോറിക്ഷയുടെ ടെസ്റ്റ് കഴിഞ്ഞതെന്നും ജഷീർ പറയുന്നു. ദിവസങ്ങളായി കടുത്ത ചൂടാണ് മണ്ണാർക്കാട് മേഖലയിലും അനുഭവപ്പെടുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, AUTO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL