SignIn
Kerala Kaumudi Online
Wednesday, 29 July 2026 4.00 AM IST

മഴക്കൊയ്ത്ത്

rain
പട്ടാമ്പി നഗരസഭയിൽ നടപ്പിലാക്കുന്ന കാച്ച് ദി റെയ്ൻ പദ്ധതിയുടെ പോസ്റ്റർ വൈസ് ചെയർപേഴ്സൺ അസ്നാ ഹനീഫ പുറത്തിറക്കുന്നു

പട്ടാമ്പി: ജലസമൃദ്ധവും സുസ്ഥിരവുമായ നാളെയെ ലക്ഷ്യമിട്ട് പട്ടാമ്പി നഗരസഭ നടപ്പിലാക്കുന്ന 'ക്യാച്ച് ദി റെയിൻ-മെയ്ക്ക് പട്ടാമ്പി സസ്‌റ്റെയിനബിൾ' ബഹുജന പ്രചാരണത്തിന് തുടക്കമായി. നഗരസഭാതലത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ വൈസ് ചെയർപേഴ്സൺ അസ്ന ഹനീഫ പദ്ധതിയുടെ ഔദ്യോഗിക പ്രചാരണ പോസ്റ്റർ പ്രകാശനം ചെയ്തു. ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.ഷെഫീദ, കൗൺസിലർമാരായ ടി.പി.ഉസ്മാൻ, സി.പി.സജാദ്, നഗരസഭാ സെക്രട്ടറി ഡോ. എസ്.അമൽ, അർബൻ ഇൻഫ്രാസ്ട്രക്ചർ ആൻഡ് വാട്ടർ എക്സ്‌പെർട്ട് ടി.എ.നിഖിൽ എന്നിവരും പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, PATTAMBI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL