തിരുവല്ല : തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നാളെ തിരുവല്ലയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ അണിയിക്കാൻ ഭീമൻ പൂമാല ഒരുക്കുകയാണ് പെരിങ്ങര പേരകത്ത് വീട്ടിൽ ഇന്ദിരാമ്മ. താമര,ബന്ദി,തുളസി എന്നിവ ഉപയോഗിച്ചാണ് മാലയൊരുക്കുന്നത്. ഇതിനായി തമിഴ് നാട്ടിലെ ശങ്കരൻകോവിലിൽ നിന്ന് മുന്നൂറ് കിലോ പൂക്കൾ എത്തിച്ചു. ഇരുപത് പേർക്ക് കയറാവുന്ന വലുപ്പത്തിലാണ് മാല തയാറാക്കുന്നത്. മാലകെട്ടാൻ മൂന്ന് ദിവസം വേണ്ടിവരും. 85-ാം വയസിലും ഇന്ദിരാമ്മയ്ക്ക് മാലകെട്ട് ഹരമാണ്. മുമ്പ് രാഹുൽഗാന്ധി, പിണറായി വിജയൻ, ഉമ്മൻചാണ്ടി, വി.എസ് അച്യുതാനന്ദൻ എന്നിവർക്കൊക്കെ ഇന്ദിരാമ്മ മാലകൾ ഒരുക്കിയിട്ടുണ്ട്. തിരുവല്ല എൻ.ഡി.എ തിരഞ്ഞെടുപ്പ് കമ്മിറ്റിക്ക് വേണ്ടിയാണ് ഇത്തവണ മാല തയാറാക്കുന്നത്. പതിനയ്യായിരം രൂപയോളം ചെലവ് പ്രതീക്ഷിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |