SignIn
Kerala Kaumudi Online
Saturday, 16 May 2026 12.43 AM IST

പത്തനംതി​ട്ടയി​ൽ കോൺഗ്രസ് ആഹ്ളാദപ്രകടനം : കെ.സി, രമേശ് പക്ഷങ്ങൾ പങ്കെടുത്തില്ല

cong

പത്തനംതിട്ട : മുഖ്യമന്ത്രിയായി വി.ഡി.സതീശനെ പ്രഖ്യാപിച്ചതിനെ തുടർന്ന് ജില്ലാ കോൺഗ്രസ് കമ്മി​റ്റി നഗരത്തിൽ ആഹ്ളാദപ്രകടനം നടത്തി. രമേശ് ചെന്നിത്തല, കെ.സി വേണുഗോപാൽ പക്ഷത്തെ നേതാക്കൾ പ്രകടനത്തിൽ പങ്കെടുത്തില്ല. ഹൈക്കമാൻഡ് നിയോഗിച്ച വി.ഡി. സതീശൻ മതേതര നിലപാടുകളിൽ ഉറച്ചുനിന്ന് കേരളത്തെ മുന്നോട്ട് നയിക്കുമെന്ന് പ്രകടനത്തിന് ശേഷം നടന്ന യോഗത്തിൽ ഡി.സി.സി പ്രസിഡന്റ് പ്രൊഫസർ സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു.

ഡി.സി.സി വൈസ് പ്രസിഡന്റ് എ.സുരേഷ് കുമാർ അദ്ധ്യക്ഷതവഹിച്ചു. മുൻ എം.എൽ.എ മാലേത്ത് സരളാദേവി, നേതാക്കളായ ടി.എം.ഹമീദ്, അനീഷ് വരിക്കണ്ണാമല, അനിൽ തോമസ്, സാമുവൽ കിഴക്കുപുറം, സജി കൊട്ടയ്ക്കാട്, കെ.ജാസിംകുട്ടി, തോമസ് ജോസഫ്, ബാബു വർഗീസ്, സിന്ധു അനിൽ, എ.സഗീർ, സുനിൽ എസ്.ലാൽ, ഡി.എൻ.തൃദീപ്, എം.എസ്.സിജു, ബി.നരേന്ദ്രനാഥ്, റോജിപോൾ ദാനിയേൽ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL