SignIn
Kerala Kaumudi Online
Saturday, 16 May 2026 12.43 AM IST

എസ്‌.എസ്‌.എൽ.സി : ജി​ല്ലയി​ൽ ഫലം കാത്ത് 9,245 പേർ

sslc

പത്തനംതിട്ട : എസ്‌.എസ്‌.എൽ.സി ഫലം കാത്ത്‌ ജില്ലയിൽ 9,245 വിദ്യാർത്ഥികൾ. 170 സ്കൂളുകളിലായി 4,722 ആൺകുട്ടികളും 4,523 പെൺകുട്ടികളുമാണ്‌ പരീക്ഷയെഴുതിയത്‌. കഴിഞ്ഞ മാർച്ച്‌ അഞ്ചുമുതലായിരുന്നു പരീക്ഷ. ജില്ലയിൽ കൂടുതൽ കുട്ടികൾ പരീക്ഷയെഴുതിയത്‌ തിരുവല്ല എം.ജി.എം എച്ച്‌.എസ്‌.എസിലാണ്‌. 281 പേർ ഇവിടെ പരീക്ഷ എഴുതി. കുറവ് കുട്ടികൾ പരീക്ഷയെഴുതിയത് വായ്‌പൂർ എം.ആർ.എസ്‌ എൽ.ബി.വി.ജി എച്ച്‌.എസ്‌.എസിലാണ്‌. രണ്ടുപേർ. 739 ആൺകുട്ടികളും 669 പെൺകുട്ടികളുമടക്കം സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന 1,408 കുട്ടികളാണ്‌ ഫലം കാത്തിരിക്കുന്നത്‌. രണ്ട്‌ സ്‌പെഷ്യൽ സ്കൂളുകളിലെയും ഒരു ടെക്‌നിക്കൽ സ്കൂളിലെയും വിദ്യാർത്ഥികൾ പരീക്ഷയെഴുതിയിരുന്നു. പ്രത്യേകപരിഗണന ആവശ്യമുള്ള 490 കുട്ടികളാണ്‌ ഇത്തവണ പര‍ീക്ഷയെഴുതിയത്‌. മന്ത്രിസഭ അധികാരമേൽക്കാത്തതിനാൽ പൊതുവിദ്യാഭ്യാസ വകുപ്പ്‌ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് ഫലം പ്രസിദ്ധീകരിക്കുക.

കൂടുതൽ കുട്ടികൾ :
തി​രുവല്ല എം.ജി​.എമ്മി​ൽ : (281)

കുറവ് : വായ്‌പൂർ എച്ച്‌.എസ്‌.എസി​ൽ (2)

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL