SignIn
Kerala Kaumudi Online
Friday, 26 June 2026 4.25 AM IST

കരുണ കാത്ത് ആലന്തറ നീന്തൽക്കുളം

nee

കോടികൾ മുടക്കി നവീകരിച്ചിട്ടും ഫലമില്ല

വെഞ്ഞാറമൂട്: കോടികൾ മുടക്കി നിർമ്മിച്ച നെല്ലനാട് പഞ്ചായത്തിലെ ആലന്തറ നീന്തൽക്കുളം അധികൃതരുടെ അവഗണനയാൽ നശിക്കുന്നു.വാമനപുരം മണ്ഡലത്തിൽ ഉൾപ്പെട്ട ഈ പദ്ധതി തിരഞ്ഞെടുപ്പിന് മുന്നോടിയായി പണി പൂർത്തിയാക്കാതെ തന്നെ നാടിളക്കി ഉദ്ഘാടനം നടത്തുകയായിരുന്നുവെന്ന് നാട്ടുകാർ ആരോപിക്കുന്നു.

ദേശീയ - അന്തർദേശീയ തലത്തിലുള്ള നീന്തൽ താരങ്ങളെ വാർത്തെടുത്തിട്ടുള്ള ചരിത്രമാണ് ആലന്തറയ്ക്കുള്ളത്. മുൻപ് നാട്ടിലെ കുട്ടികൾ നീന്തൽ പരിശീലനത്തിനായി ആശ്രയിച്ചിരുന്നത് സമീപത്തെ ശ്രീ ധർമ്മശാസ്താ ക്ഷേത്രക്കുളത്തെയായിരുന്നു. എന്നാൽ സ്ഥലപരിമിതിയും തിരക്കും വർദ്ധിച്ചതോടെ അന്നത്തെ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് രമണി.പി.നായർ മുൻകൈയെടുത്ത് 40 ലക്ഷം രൂപ അനുവദിച്ചാണ് പുതിയ നീന്തൽക്കുളത്തിന്റെ പ്രാരംഭ ജോലികൾ ആരംഭിച്ചത്.

തുടർന്ന് ഡി.കെ.മുരളി എം.എൽ.എയുടെ ഫണ്ടിൽ നിന്ന് ഒരു കോടി രൂപ കൂടി അനുവദിച്ചതോടെ നിർമ്മാണം പുനരാരംഭിക്കുകയും പൂർത്തിയാവുകയും ചെയ്തു.എന്നാൽ ശാസ്ത്രീയമായ രീതിയിലല്ല നിർമ്മാണം നടന്നതെന്ന ആക്ഷേപം ശക്തമാണ്.

വേനലിൽ ഇവിടത്തെ ജലവും,ക്ഷേത്രക്കുളവും വറ്റിയതോടെ പ്രദേശത്തെ കുട്ടികൾ നീന്തൽ പഠിക്കാനായി കിലോമീറ്ററുകൾ താണ്ടി പിരപ്പൻകോട്ടോ കൊപ്പത്തോ പോകേണ്ട ഗതികേടിലായിരുന്നു.എത്രയും വേഗം കുളത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പ്രശ്നങ്ങൾ

ഒരിക്കലും വറ്റാത്ത നീരുറവയുണ്ടായിരുന്ന പഴയ കുളം നവീകരണത്തിന്റെ ഭാഗമായി കോൺക്രീറ്റ് ചെയ്തതോടെ സ്വാഭാവിക ഉറവകൾ നിലച്ചു

കഴിഞ്ഞ വേനലിൽ വെള്ളം വറ്റി

നിലവിൽ വെള്ളം ശുദ്ധീകരിക്കാനുള്ള പ്ലാന്റോ,വേനൽക്കാലത്ത് വെള്ളം എത്തിക്കാനുള്ള കുഴൽക്കിണറോ ഇവിടെ സ്ഥാപിച്ചിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL