SignIn
Kerala Kaumudi Online
Sunday, 12 July 2026 4.32 AM IST

കാര്യവട്ടം ക്യാമ്പസിൽ കുഴഞ്ഞുവീണ സംഭവം: വകുപ്പ് മേധാവിക്കെതിരെ പരാതി നൽകുമെന്ന് കുടുംബം

ശ്രീകാര്യം: ടി.സി നൽകാത്തതിൽ മനംനൊന്ത് വിദ്യാർത്ഥിയുടെ മാതാവ്,കേരള യൂണിവേഴ്‌സിറ്റിയുടെ കാര്യവട്ടം ക്യാമ്പസിൽ കുഴഞ്ഞുവീണ സംഭവത്തിൽ വകുപ്പ് മേധാവിക്കെതിരെ പരാതി നൽകാനൊരുങ്ങി കുടുംബം.നാലുവർഷ ബിരുദ കോഴ്സിൽ പഠിക്കുന്ന കുളത്തൂർ കുഞ്ചാലുംമൂട് മണക്കാട്ടിൽ വീട്ടിൽ ശബരിനാഥിന്റെ മാതാവ് സൗമ്യയാണ് (41) കാര്യവട്ടം ക്യാമ്പസിലെ വകുപ്പ് മേധാവിയുടെ മുറിയിൽ കുഴഞ്ഞുവീണത്.ശബരിനാഥ് ആദ്യ സെമസ്റ്ററിന്റെ പരീക്ഷ മാത്രമാണ് എഴുതിയതെന്നും,ഇപ്പോൾ അഞ്ചാമത്തെ സെമസ്റ്റർ നടക്കുന്നതിനാൽ ഇനി കോഴ്‌സ് തുടരാൻ കഴിയില്ലെന്നും അധികൃതർ അറിയിച്ചിരുന്നു.തുടർന്നാണ് ടി.സി വാങ്ങാൻ വിദ്യാർത്ഥിയും മാതാവും എത്തിയത്. ഒന്നാം വർഷ റീ അഡ്മിഷൻ എടുത്ത് വീണ്ടും പഠനം തുടരാനാണ് ടി.സിക്കുള്ള അപേക്ഷ നൽകിയത്. എന്നാൽ ക്ലാസിൽ കയറാതെ ഉഴപ്പി നടന്നുവെന്ന കാരണം പറഞ്ഞ് വകുപ്പ് മേധാവി പ്രൊഫ.സാം,​ ടി.സി നൽകിയില്ല. തുടർന്നാണ് ​ മാതാവ് വകുപ്പ് മേധാവിയെ സമീപിച്ചത്.

എന്നാൽ, വകുപ്പ് മേധാവിയുടെ ഭാഗത്ത് നിന്നും മോശമായ പെരുമാറ്റം ഉണ്ടായിട്ടില്ലെന്നും പരാതി ലഭിച്ചാൽ ഉചിതമായ അന്വേഷണം നടത്തുമെന്നും സർവകലാശാല അധികൃതർ പറഞ്ഞു.സംഭവം നടന്നത് കാര്യവട്ടം ഗവ.കോളേജിലാണെന്ന് വന്ന വാർത്ത ശരിയല്ലെന്ന് കാര്യവട്ടം ഗവ.കോളേജ് പ്രിൻസിപ്പൽ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL