
നവീകരണമില്ലാതെ പാർക്ക്
വർക്കല: അരിവാളത്തെ വിശാലമായ തീരദേശ പാർക്ക് പത്ത് വർഷമായി അവഗണനയിൽ.ഓപ്പൺ എയർ ഓഡിറ്റോറിയം,വിശ്രമ കേന്ദ്രങ്ങൾ... എല്ലാമുണ്ടെങ്കിലും ബീച്ച് നേരിടുന്നത് കടുത്ത അവഗണനയാണ്.വെട്ടൂർ ഗ്രാമപഞ്ചായത്തിൽ കേരള സംസ്ഥാന തീരദേശ വികസന കോർപ്പറേഷന്റെ കീഴിൽ,മത്സ്യഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയതാണ് അരിവാളം ടൂറിസം പദ്ധതി.
വാരാന്ത്യദിനങ്ങളിൽ നിരവധി വിനോദസഞ്ചാരികളാണ് എത്തുന്നത്.എന്നാൽ കൃത്യമായ പരിപാലനമില്ലാതെ പാർക്ക് പൂർണമായും നശിച്ചു.പാർക്കിന്റെ സംരക്ഷണത്തിനായി തുടക്കത്തിൽ ഒരു സെക്യൂരിറ്റിയെ ഏർപ്പെടുത്തിയിരുന്നെങ്കിലും പിന്നീടത് പിൻവലിച്ചു.അരിവാളം ബീച്ച് പാർക്ക് സഞ്ചാരികളെ ആകർഷിക്കുന്ന തരത്തിൽ നവീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |