SignIn
Kerala Kaumudi Online
Sunday, 12 July 2026 10.50 AM IST

കർക്കടകം എത്താറായി കിഴങ്ങുവർഗങ്ങൾ കിട്ടാനില്ല

arrow

കല്ലറ: കർക്കടക മാസത്തിൽ നാട്ടിൻപുറങ്ങളിലെ മാർക്കറ്റുകളിൽ കിഴങ്ങുവർഗങ്ങൾ സുലഭമായിരുന്നു.എന്നാൽ ഇപ്പോൾ വിത്തിന് പോലും കിട്ടാനില്ല.കാട്ടുമൃഗ ആക്രമണം വർദ്ധിച്ചതോടെ കർഷകർ കിഴങ്ങുവർഗ കൃഷി ഉപേക്ഷിച്ചതാണ് ഇതിനുകാരണം.ഇതോടെ കിഴങ്ങുവർഗങ്ങൾക്ക് കടുത്ത ക്ഷാമമാണ്.ഒപ്പം വിലയേറുകയും ചെയ്തു.

ചേന,ചേമ്പ്,മധുരക്കിഴങ്ങ്,കാച്ചിൽ,ഇഞ്ചി തുടങ്ങിയവയാണ് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നത്.കൃഷിയിലേക്ക് തിരികെയെത്താൻ ആഗ്രഹിക്കുന്നവർക്ക് വിത്തും കിട്ടാനില്ലാത്ത സ്ഥിതിയാണ്

കാലാവസ്ഥ വ്യതിയാനവും

പകൽച്ചൂടിന്റെ കാഠിന്യം ഏറിയതും,പിന്നാലെ കാലംതെറ്റി പെയ്യുന്ന മഴയുമെല്ലാം ഉത്പാദനത്തെ ബാധിച്ചു.വേനൽമഴ ലഭിച്ചതിന് പിന്നാലെ കിഴങ്ങുവർഗ കൃഷിയിലേക്ക് കർഷകർ തിരിയാറുണ്ടെങ്കിലും അധ്വാനഭാരം ഏറെയാണെന്ന് പറയുന്നു.

വില്ലനായി കാട്ടുപന്നി

മലയോര കർഷകരെ കൃഷിയിടത്തിൽ നിന്നുതന്നെ കുടിയിറക്കിയത് കാട്ടുപന്നികളാണ്.മരച്ചീനി,ചേമ്പ്,ചേന,മധുരക്കിഴങ്ങ് എന്നിവയോടാണ് കാട്ടുപന്നികൾക്ക് ഏറെ താത്പര്യം.കാട്ടുപന്നി ആക്രമണത്തിൽ നിന്ന് കിഴങ്ങുവർഗകൃഷിക്ക് സംരക്ഷണം നൽകുകയെന്നത് കർഷകർക്ക് വെല്ലുവിളിയായി മാറി. ഇതോടെ കൃഷി ഉപേക്ഷിക്കുകയല്ലാതെ തരമില്ലാതായി.കിഴങ്ങുവർഗ കൃഷി വൻതോതിൽ കുറയാനും ഇതു കാരണമായി. മരച്ചീനി മാത്രമാണ് മൊത്തമായി കൃഷി ചെയ്യുന്നത്. ഇതാകട്ടെ പന്നി കൃഷിയിടത്തിൽ പ്രവേശിക്കാതിരിക്കാനുള്ള സംരക്ഷണ വേലിയടക്കം നിർമ്മിച്ചാണ് കൃഷി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL